Saturday, April 27, 2024 1:50 am

സെക്രട്ടറിയറ്റിലെ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. സെക്രട്ടറിയറ്റ് നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി. സുരക്ഷാ പോരായ്മകള്‍ പരിഹരിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പൊതുഭരണ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തീപിടുത്തം സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സെക്രട്ടറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും യോഗം വിലയിരുത്തി.

അതോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണവും മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്പള പരിഷ്ക്കരണം 2016 ജനുവരി 01  മുതല്‍ പ്രാബല്യത്തില്‍ വരും. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അദ്ധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നു നല്‍കാനും യോഗത്തില്‍ തീരുമാനമായി. 2006 ജനുവരി 01 നാണ് കഴിഞ്ഞ ശമ്പളം പരിഷ്ക്കരണം നടത്തിയത്. 10 വര്‍ഷം കഴിയുമ്പോള്‍ ശമ്പള പരിഷ്ക്കരണം നടത്തണമെന്നാണ് ചട്ടം.  ഇതിനാലാണ് 2016 ജനുവരി ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം  ശമ്പളം പരിഷ്കരിച്ച്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി അനുവദിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...