പത്തനംതിട്ട : സെക്രട്ടേറിയറ്റിനുള്ളിലെ തീപിടിത്തത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിലും യുഡിഎഫ് കരിദിനം ആചരിച്ചു. യുഡിഎഫിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പൂർണ പിന്തുണ നൽകി കൊണ്ട് ഇലന്തൂർ വില്ലജ് ഓഫീസിന് മുൻപിൽ യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ ജിബിൻ ചിറക്കടവിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ശ്രീ എം എസ് സിജു ഉദ്ഘാടനം നിർവ്വഹിച്ചു കോൺഗ്രസ് സേവാദൾ സംസ്ഥാന കോർഡിനേറ്റർ മൃദുൽമധു അഭിവാദ്യങ്ങൾ അർപ്പിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിഎം ജോൺസൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി മുകുന്ദൻ, കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷിജിൻ K മാത്യു, ജവഹർ ബാല മഞ്ച് പത്തനംതിട്ട മണ്ഡലം ചെയർമാൻ സിനു എബ്രഹാം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ശ്രീ അമൽ എബ്രഹാം, ശ്രീ വിഷ്ണു, ശ്രീ ദിലീപ്, ശ്രീ രഞ്ജി, ഒ കെ നായർ, ശ്രീ ഉത്തമൻ, ശ്രീ രാഘുനാഥൻ, സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.