നവജാതശിശുവിനെ കൊലപ്പെടുത്തിയ കട്ടപ്പനയിലെ വനിത ഹോസ്​റ്റലില്‍ ഫോറന്‍സിക് സംഘം തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: നവജാതശിശുവിനെ കൊലപ്പെടുത്തിയ കട്ടപ്പനയിലെ വനിത ഹോസ്​റ്റലില്‍ ഫോറന്‍സിക് സംഘം തെളിവെടുത്തു. അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്​റ്റലില്‍ പ്രസവിച്ച ശിശു മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇടുക്കിയില്‍നിന്ന്​ ഫോറന്‍സിക് വിദഗ്ധര്‍ ഹോസ്​റ്റലില്‍ എത്തി തെളിവെടുത്തത്.

ശ്വാസംമുട്ടി കുഞ്ഞ്​ മരിച്ചെന്നാണ്​ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന മുറി, ബെഡ്, തറയിലെയും ബെഡിലെയും രക്തക്കറ, തലയണ എന്നിവ പരിശോധിച്ചു.

കുഞ്ഞിന്റെ തലയില്‍ പരിക്ക്‌ എങ്ങനെ ഉണ്ടായെന്നും ശ്വാസംമുട്ടിച്ച്‌​ കൊലപ്പെടുത്തിയത്​ എവിടെ വെ​ച്ചെന്നതടക്കവും കണ്ടെത്താനാണ് ശ്രമം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്​റ്റ്​ ചെയ്ത്​ മൊഴി രേഖപ്പെടുത്തുമെന്ന് കട്ടപ്പന പോലീസ്​ ഇന്‍സ്​പെക്​ടര്‍ വിശാല്‍ ജോണ്‍സന്‍ പറഞ്ഞു.

പോലീസ് നിരീക്ഷണത്തിലുള്ള യുവതി ആരോഗ്യനില വീണ്ടെടുത്തുവരുന്നതേയുള്ളൂ. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ബാങ്കുമായി ബന്ധപ്പെട്ട യുവാവുമായി അടുപ്പത്തിലായി​രു​ന്നെന്ന്​ സൂചന ലഭിച്ചിട്ടുണ്ട്​. ഗര്‍ഭാവസ്ഥ മറച്ചുവെച്ചായിരുന്നു ജോലിയ്ക്ക്​ പോയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ഹോസ്​റ്റലില്‍ ആണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്.

കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹനന്‍, വിശാല്‍ ജോണ്‍സന്‍, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...