ബെംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചു. ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് രാജ്യത്ത് 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.