പത്തനംതിട്ട: ദുരിത വേദനയിൽ കനിവു തേടി ഒരു കുടുംബം. വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ വീട്ടിൽ ഗിരീഷും (രാജേഷ് ) കുടുംബവുമാണ് ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നത്. വിദഗ്ധ ചികിത്സ വേണ്ട നിലയിലാണ് ഗിരീഷിൻ്റെ ഭാര്യ സിന്ധു രാജേഷ്. പണമില്ലാത്തതിനാൽ ചികിത്സ പാതിവഴിയിലാണ്. ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട്, ഭക്ഷണവും വെള്ളവും കഴിക്കാൻ പോലും ബുദ്ധിമുട്ട് ആണ് സിന്ധുവിന്. മാടക്കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം.
ഗിരീഷിനും ശാരീരിക അവശതകൾ ഉള്ളത് കൊണ്ട് ഇപ്പോൾ കട തുറക്കാൻ കഴിയാതെ ചെറിയ വരുമാനം പോലും നിലച്ച അവസ്ഥയാണ്. ആകെയുള്ള അല്പം സ്ഥലം ലോണിലുമാണ്. ഹൃദ്രോഗിയായ അമ്മയും സ്കൂളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുമാണ് ഒപ്പമുള്ളത്. സിന്ധുവിന്റെ ജീവൻ നിലനിർത്താനും കുടുംബത്തിൻ്റെ മുന്നോട്ടുള്ള ജീവിതത്തിനും ഈ കുടുംബത്തിന് സുമനസ്സുകളുടെ സഹായം ആവശ്യമാണ്. ദയവായി സഹായിക്കുക . അക്കൗണ്ട് വിവരങ്ങൾ: Rajesh Kumar P S, SBI Pathanamthitta, A/C 42125227189, Ifsc SBIN0007252 Rajesh kumar P S(ഗിരീഷ് ) G pay number 96561 43727