ചിറ്റാര്‍ : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണാസമതിക്കെതിരെ നല്‍കിയ പരാതികളില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ കോടികളുടെ അഴിമതി പുറത്തുവരും. ഇവിടുത്തെ മുന്‍ ജീവനക്കാരനായ എം.എല്‍.എ ഉള്‍പ്പെടെ പല സിപിഎം നേതാക്കളും കുടുങ്ങുമെന്നതിനാലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണം ആട്ടിമറിച്ചത്.
പൊതുജനങ്ങളെ പൊറുതിമുട്ടിക്കുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ സീതത്തോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണയും രാഷ്ട്രപതിക്ക് നല്‍കുവാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് രതീഷ്. കെ. നായര്‍ അധ്യക്ഷത വഹിച്ചു.
തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത്, മുന്‍ബ്ലോക്ക് പ്രസിഡന്റ് മാത്യു കല്ലേത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീര്‍ തടത്തില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോയല്‍ മാത്യു മുക്കരണത്ത്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സൂസന്‍ മേബിള്‍ സലിം, പഞ്ചായത്ത് അംഗം ശ്യാമള ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ അബ്ദുള്‍ റസാഖ്, ജോസ് പുരയിടം, പ്രസാദ്, ഉദയഭാനു, ടി. കെ. സലിം, മിനി രാജേന്ദ്രന്‍, റെജിമോന്‍, വാര്‍ഡ് പ്രസിഡന്റ് ജോളി, രാജു വാര്യേത്ത്, റോജിന്‍ ഫിലിപ്പ് , മാത്യു ഇളപ്പാനിക്കല്‍, എബ്രഹാം തേനാലില്‍, കെ.സി. രാജു, സുധര്‍മ്മ, കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വിവിധ സമയങ്ങളില്‍ പങ്കെടുത്തു.