സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണം : റോബിന്‍ പീറ്റര്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണാസമതിക്കെതിരെ നല്‍കിയ പരാതികളില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ കോടികളുടെ അഴിമതി പുറത്തുവരും. ഇവിടുത്തെ മുന്‍ ജീവനക്കാരനായ എം.എല്‍.എ ഉള്‍പ്പെടെ പല സിപിഎം നേതാക്കളും കുടുങ്ങുമെന്നതിനാലാണ് ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണം ആട്ടിമറിച്ചത്.

പൊതുജനങ്ങളെ പൊറുതിമുട്ടിക്കുന്ന പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ സീതത്തോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണയും രാഷ്ട്രപതിക്ക് നല്‍കുവാനുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ രതീഷ്‌. കെ. നായര്‍ അധ്യക്ഷത വഹിച്ചു.

തണ്ണിത്തോട് ബ്ലോക്ക്‌ പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത്, മുന്‍ബ്ലോക്ക്‌ പ്രസിഡന്റ് മാത്യു കല്ലേത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഷമീര്‍ തടത്തില്‍, യൂത്ത് കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് ജോയല്‍ മാത്യു മുക്കരണത്ത്, മഹിളാ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സൂസന്‍ മേബിള്‍ സലിം, പഞ്ചായത്ത് അംഗം ശ്യാമള ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.  മണ്ഡലം ഭാരവാഹികളായ അബ്ദുള്‍ റസാഖ്, ജോസ് പുരയിടം, പ്രസാദ്, ഉദയഭാനു, ടി. കെ. സലിം, മിനി രാജേന്ദ്രന്‍, റെജിമോന്‍, വാര്‍ഡ് പ്രസിഡന്റ്‌ ജോളി, രാജു വാര്യേത്ത്, റോജിന്‍ ഫിലിപ്പ് , മാത്യു ഇളപ്പാനിക്കല്‍, എബ്രഹാം തേനാലില്‍, കെ.സി. രാജു, സുധര്‍മ്മ, കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വിവിധ സമയങ്ങളില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....