ചിറ്റൂർ : കേരളത്തിലെ പാല്‍ എന്ന വ്യാജേന അന്യസംസ്ഥാനത്ത് നിന്നും ലഭിക്കുന്ന വില കുറഞ്ഞ പാല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ചിറ്റൂർ ബ്ലോക്കിൽ 5,25,000 ചെലവിൽ നിർമിച്ച കൊറ്റമംഗലം ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വരുന്നത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തി നടപടി എടുത്തു വരുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ പാല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള പശുക്കളും പാല്‍ സംഭരിക്കുന്നതിനുള്ള ക്ഷീര സംഘങ്ങളും കേരളത്തിലുണ്ട്. കര്‍ഷകര്‍ കൊണ്ടുവരുന്ന മുഴുവന്‍ പാലും മില്‍മ സംഭരിക്കും. എന്നാല്‍ പാല്‍ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിച്ചതാവണം. ക്ഷീരകര്‍ഷകരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എല്ലാ ക്ഷീരകര്‍ഷകരും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായാല്‍ ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.