കൊല്ലം: ഒാട്ടോറിക്ഷയിൽ കറങ്ങി കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ 3 പേരെ കൊല്ലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തെക്കേവിള, കുന്നത്തുകാവ്, നഗർ ദിയ ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടയ്ക്കൽ ഈസ്റ്റ്, അരുൺ കോട്ടേജിൽ ഡിവൈൻ (29), തെക്കേവിള, മേലാച്ചുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നന്ദു (23), മുണ്ടയ്ക്കൽ, കച്ചിക്കടവ് മലയാറ്റു കിഴക്കതിൽ വീട്ടിൽ സച്ചു സുബിൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 50 ഗ്രാം വീതമുള്ള ചെറിയ പായ്ക്കറ്റുകൾ ആക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ, എസ്.ബിനുലാൽ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ടി.ആർ.ജ്യോതി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.സാലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, ആദിൽ ഷാ, പ്രതീഷ് പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എൽ.പ്രിയങ്ക, ജി.ട്രീസ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.