ഒ‍ാട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന ; 3 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഒ‍ാട്ടോറിക്ഷയിൽ കറങ്ങി കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ 3 പേരെ കൊല്ലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തെക്കേവിള, കുന്നത്തുകാവ്, നഗർ ദിയ ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടയ്ക്കൽ ഈസ്റ്റ്, അരുൺ കോട്ടേജിൽ ഡിവൈൻ (29), തെക്കേവിള, മേലാച്ചുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നന്ദു (23), മുണ്ടയ്ക്കൽ, കച്ചിക്കടവ് മലയാറ്റു കിഴക്കതിൽ വീട്ടിൽ സച്ചു സുബിൻ (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 50 ഗ്രാം വീതമുള്ള ചെറിയ പായ്ക്കറ്റുകൾ ആക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.‌കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ, എസ്.ബിനുലാൽ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ടി.ആർ.ജ്യോതി, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.സാലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, ആദിൽ ഷാ, പ്രതീഷ് പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എൽ.പ്രിയങ്ക, ജി.ട്രീസ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...