ശ്രീകാര്യം: പൗഡിക്കോണത്തിനു സമീപം ആവുക്കുളം പറക്കോട് വാടക വീട്ടിൽ നിന്ന് 5.5 ഗ്രാം എം.ഡി.എം.എ കഴക്കൂട്ടം പോലീസും നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌കോഡും ചേർന്ന് പിടികൂടി. ആവുക്കുളം പറക്കോട് തൃശ്ശൂർ സ്വദേശിയുടെ ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാേവളം സ്വദേശിയായ യുവാവിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. കുടുംബസമേതം ഇയാൾ ഇവിടെ താമസിച്ചാണ് എം.ഡി.എം.എ വിൽപ്പന നടത്തുന്നത്. പട്ടത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനത്തിലെ ടെക്നീഷ്യനാണ് അറസ്റ്റിലായ യുവാവ്. ബി.എം.ഡബ്ളിയു കാറിൽ സഞ്ചരിച്ചാണ് മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. നാല് മാസം മുമ്പാണ് കോവളത്തു നിന്ന് കുടുംബം ഇവിടെ താമസമാക്കിയത്. ഇയാളുടെ പിന്നിൽ വൻ സംഘമുണ്ടാവാമെന്ന് പോലീസ് പറഞ്ഞു.അതേസമയം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേരെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്‌സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം എം.ഡി.എം.എയും 54ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.