സെൽവന്റെ ഹൃദയം ഹരിനാരായണനിൽ മിടിച്ചുതുടങ്ങി ; ശസ്ത്രക്രിയ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി ഹരിനാരായണന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്. രാവിലെ 11.30ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഹൃദയം നാലര മണിക്കൂ‍ർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഹരിനാരായണനിൽ തുന്നിച്ചേ‍ർത്തു. ശസ്ത്രക്രിയ വിജയകരമായെന്നും ഹരിനാരായണനിൽ ഹൃദയം മിടിച്ചുതുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

48 മണിക്കൂർ കൂടി ഹരിനാരായണൻ നിരീക്ഷണത്തിൽ തുടരുമെന്നും ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമെന്നും ഡോ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നായിരുന്നു ഹരി നാരായണന്റെ കുടുംബത്തിന്റെ പ്രതികരണം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും രാവിലെ11.10ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം ഒട്ടും താമസയാതെ ലിസി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കുകയായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും , രാത്രികാല ഉപഭോഗം നിയന്ത്രിക്കണം : സണ്ണി ജോസഫ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി...

മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കോൺഗ്രസ് നേതാക്കൾക്ക് ഫോൺകോൾ ; പരാതി നൽകി പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി

0
കല്പറ്റ : മന്ത്രിയാക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ വിളിച്ച് തട്ടിപ്പ് നടത്താൻ...

നിയമന ക്രമക്കേട് ; വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്‌സി....