Friday, July 4, 2025 2:40 pm

ജന്തുജന്യ രോഗങ്ങള്‍ : വിജ്ഞാനപ്രദമായി മൃഗസംരക്ഷണവകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജന്തുജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വിജ്ഞാനപ്രദമായ സെമിനാറുമായി മൃഗസംരക്ഷണവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുളനട വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍.സുജയാണ് ജന്തുജന്യ രോഗങ്ങള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് ഡോ. ആര്‍.സുജ പറഞ്ഞു.

വാക്‌സിനേഷന്‍ ഫലപ്രദമാകാന്‍ കുത്തിവെയ്പിന് മുമ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരഗുളിക നല്‍കണം. വര്‍ഷം തോറും തുടര്‍ക്കുത്തിവയ്പും നല്‍കണം. കുട്ടികള്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം തുടങ്ങി പല മേഖലകളിലായി മനുഷ്യര്‍ ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നതു വഴിയാണ് രോഗം ബാധിക്കുന്നത്. കോവിഡ് സമയത്ത് വീട്ടിനുള്ളില്‍ മൃഗങ്ങളെ വളര്‍ത്തുന്ന ശീലം മലയാളികള്‍ക്ക് വര്‍ദ്ധിച്ചുവെന്നും അത് ജന്തുജന്യ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടായിയെന്നും സെമിനാറില്‍ പറഞ്ഞു.

തെരുവുനായ നിയന്ത്രണത്തിന് ജനങ്ങളുടെ ചിന്താരീതിയും ലൈസന്‍സിങ് രീതിയും മാറണമെന്നും ഡോ.ആര്‍.സുജ പറഞ്ഞു. പക്ഷിപ്പനി, റാബിസ്, ക്ഷയം, എലിപ്പനി തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചുമുള്ളതായിരുന്നു ക്ലാസ്.  മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജ്യോതിഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.അജിലാസ്റ്റ് ഉദ്ഘാടനം നടത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ

0
കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ. ധീരമായ...

ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു

0
വെ​ച്ചൂ​ച്ചി​റ : പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വ​ന​മ​ഹോ​ത്സ​വം വെ​ച്ചൂ​ച്ചി​റ ജ​വ​ഹ​ർ ന​വോ​ദ​യ...

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...