കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗം ; 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. സെനറ്റ് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.  ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...