ലഖ്നൗ : മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള വീട്ടിൽ വെച്ചായിരുന്നു മരണം. ഉത്തർപ്രദേശിലെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ ഇദ്ദേഹത്തെ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലും ശ്വാസ തടസ്സവുമൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഒരാഴ്ച്ചയിലേറെയായുള്ള ആശുപത്രി ചികിത്സയ്ക്ക് ശേഷം ത്രിപാഠിയെ വീട്ടിലെത്തിച്ചു. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്ജിപിജിഐഎംഎസ്) നീണ്ട ചികിൽസയ്ക്ക് ശേഷം ത്രിപാഠിക്ക് രണ്ടുതവണ കോവിഡ് പിടിപ്പെട്ടതും ആരോഗ്യസ്ഥിതി വഷളാക്കി.