കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കടുംപിടുത്തം ; വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കടുംപിടുത്തം ബജറ്റില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന് കേരളം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ നിവേദനം തയ്യാറാക്കിയിട്ടുള്ളത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര നയങ്ങളെന്ന ആരോപണം കടുപ്പിച്ച്‌ തിരുത്തലാവശ്യപ്പെട്ടാണ് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത ഘടനയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഉണ്ടായത് വലിയ മാറ്റങ്ങളാണ്. സംസ്ഥാനങ്ങളുടെ ബാധ്യതകളില്‍ കേന്ദ്രത്തില്‍ നിന്നുള്ള വായ്പകളുടേയും അഡ്വാന്‍സുകളുടേയും പങ്ക് 2005ല്‍ ശരാശരി 15.8 ശതമാനമായിരുന്നത് 2020 ആയപ്പോള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. കേരളത്തിന്‍റെ കാര്യത്തില്‍ അത് 12.4 ശതമാനത്തില്‍ നിന്നും 3.3 ശതമാനമായാണ് ഇ‌ടിഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു കണക്കിനത്തില്‍ സൂക്ഷിക്കുന്ന നീക്കിയിരിപ്പുകള്‍ക്കൊപ്പം സംസ്ഥാന ബജറ്റില്‍ നിന്ന് പിന്തുണ ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന കടമെടുപ്പുകളെയും സംസ്ഥാനത്തിന്‍റെ കടമായി പരിഗണിച്ച്‌ തുടങ്ങിയത് 2017 മുതലാണ്. ഇതനുസരിച്ച്‌ കിഫ്ബി മുതല്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ എടുക്കുന്ന വായ്പകള്‍ വരെ സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയില്‍ വരും.

എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും സംസ്ഥാനം നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കടമെടുപ്പ് പരിധി 2017 ന് മുന്‍പുള്ള സ്ഥിതിയിലാക്കണമെന്ന ആവശ്യമാണ് കേരളം പ്രധാനമന്ത്രിക്ക് മുന്നിലെത്തിക്കുന്നത്. നേരത്തെ കേരളത്തില്‍ കടം മൂലം വലിയ ബാധ്യത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉള്ള കടം മാത്രമേ കേരളത്തിനുമുള്ളൂ. വലിയ കടം എന്ന പേരില്‍ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. 1970ല്‍ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ ശരാശരിയുടെ പകുതി ആയിരുന്നു. ഇന്ന് ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...