ഹൈദരാബാദ് : തെലങ്കാന ബി.ജെ.പിയിലെ മുതിർന്ന നേതാവ് പാർട്ടി വിട്ടു. സംസ്ഥാനത്തെ മുതിർന്ന നേതാവായ ദസോജു ശ്രാവൺ ആണ് ബി.ജെ.പി വിട്ട് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യിൽ ചേരാൻ തീരുമാനിച്ചത്. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതൃത്വം വോട്ടർമാർക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് രാജി.
കോൺഗ്രസ് ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസംമുൻപാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. സംസ്ഥാനത്ത് ബദൽരാഷ്ട്രീയമാണ് ബി.ജെ.പി വാഗ്ദാനം ചെയ്യന്നത്. എന്നാൽ മുനുഗോഡെയിലെ പാർട്ടി നേതൃത്വത്തിന്‍റെ സമീപനം മടുപ്പിക്കുന്നതാണെന്നും ശ്രാവൺ പറഞ്ഞു. സമൂഹത്തിന്‍റെ ദുർബല വിഭാഗത്തിൽനിന്നു വരുന്ന തന്നെപ്പോലെയുള്ള നേതാക്കൾക്ക് അവിടെ ഇടമില്ലെന്നു വ്യക്തമാകുകയാണെന്നും ശ്രാവൺ കൂട്ടിച്ചേർത്തു.