ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ബിജെപി ന്യൂനപക്ഷ നേതാവിന് വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

നാഗ്പൂരി : ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖിക്ക് വധഭീഷണി കത്ത് ലഭിച്ചു. നാഗ്പൂരിലെ ഓഫീസിലാണ് തലവെട്ടുമെന്ന ഭീഷണി കത്ത് ലഭിച്ചത്. രണ്ട് പാരഗ്രാഫുളള കത്തില്‍, ”റസൂല്‍-ഇ-പാക് കി ഷാന്‍ മേ സര്‍ തന്‍ സേ ജുഡാ” എന്നാണ് എഴുതിയിരിക്കുന്നത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിദ്ദിഖിയുടെ രണ്ട് ചിത്രങ്ങളും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസിന്‍റെ ഗുരു പൂജയില്‍ പങ്കെടുത്തതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് സിദ്ദിഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് തന്‍റെ ജന്മനാടായ നാഗ്പൂരില്‍ നിന്നുള്ള മതഭ്രാന്തന്മാരാണ് കത്തയച്ചതെന്ന് അദ്ദേഹം നാഗ്പൂരിലെ സക്കര്‍ദാര പോലീസിനോട് പറഞ്ഞു. തനിക്ക് ഭയമില്ലെന്നും സിദ്ദിഖ് പറഞ്ഞു. ‘ഒരു ബി.ജെ.പി അംഗമെന്ന നിലയില്‍ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും താല്‍പ്പര്യങ്ങള്‍ക്കായി ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും’ ന്യൂനപക്ഷ നേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

0
കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....