ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ലഹരിമരുന്നുകളുടെ സാന്നിധ്യമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. കുട്ടികളെയും യുവാക്കളെയും ഇത് ഗുരുതരമായി ബാധിക്കുകയും കുടുംബങ്ങളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ലഹരി മാഫിയയെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വലിയ പങ്കുവഹിക്കാനാകും. ഉദ്യോഗസ്ഥർക്ക് മാത്രമായി ലഹരി മാഫിയയെ പൂർണമായി ഇല്ലാതാക്കാനാകില്ല. യുവജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സജീവ പിന്തുണ അനിവാര്യമാണ്. ജനപ്രതിനിധികളെയും കൗൺസിലർമാരെയും ഉൾപ്പെടുത്തി മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണനാളുകൾ സമാധാനപരവും സുരക്ഷിതവുമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...