മുതിര്‍ന്ന പൗരന്മാര്‍ പരിഗണന അര്‍ഹിക്കുന്നവര്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ കുടുംബാംഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എല്ലാ തലങ്ങളില്‍ നിന്നും എല്ലാ രീതിയിലും പരിഗണന അര്‍ഹിക്കുന്നവരാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കെ.പി.സി.സി നേതൃത്വത്തിലുള്ള സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവത്വകാലത്തില്‍ കുടുംബത്തില്‍ നിന്നും നാടിനുവേണ്ടി ജീവിതം ഹോമിച്ചവരായ മുതിര്‍ന്നവരെ അവഗണിക്കുന്ന പ്രവണത വളര്‍ന്നുവരികയാണെന്നും പലരും വൃദ്ധസദനങ്ങളെ അഭയം പ്രാപിക്കേണ്ട ഗതികേടില്‍ ആണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

കെ.പി.സി.സി ന്യനപക്ഷ വകുപ്പ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഷാജി കുളനട അധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങപ്പാറ അശോകന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സംസ്ഥാന ഭാരവാഹികളായ അഡ്വ. എ. ജഹാംഗീര്‍, കാര്യവട്ടം സലിം, പി. കൃഷ്ണകുമാര്‍, സണ്ണി കണ്ണന്‍മണ്ണില്‍, മലയാലപ്പുഴ വിശ്വംഭരന്‍, കോവളം സുകേശന്‍, ആനി ജേക്കബ്, ജെസ്സി വര്‍ഗീസ്, എം.കെ പുരുഷോത്തമന്‍, അബ്ദുള്‍കലാം ആസാദ്, സോളമന്‍ വരവുകാലായില്‍, വല്ലാറ്റൂര്‍ വാസുദേവന്‍പിള്ള, റജി വാര്യാപുരം, എം.സി ഗോപാലകൃഷ്ണപിള്ള, മധുമല ഗോപാലകൃഷ്ണന്‍, ഗോപിനാഥപിള്ള, കേണല്‍ മാത്യു പുതുക്കുളം എന്നിവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 30ന് മുമ്പായി നിയോജക മണ്ഡലം മേഖലാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായി സണ്ണി കണ്ണന്‍ മണ്ണിലിനെയും ജനറല്‍ സെക്രട്ടറിയായി ജെസി വര്‍ഗ്ഗീസിനെയും സംസ്ഥാന സെക്രട്ടറിയായി മലയാലപ്പുഴ വിശ്വംഭരനേയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...