പത്തനംതിട്ട : സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരായ വയോജനങ്ങൾ സമൂഹത്തിലും കുടുംബങ്ങളിലും അവഗണന നേരിടുകയാണെന്നും അവരുടെ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സീനിയർ സിറ്റിസൺസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണൻമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ, അബ്ദുൾകലാം ആസാദ്, ദീനാമ്മ റോയി, ജെസി വർഗ്ഗീസ്, വിൽസൺ തുണ്ടിയത്ത്, ആനി ജേക്കബ്, അനിൽ കൊച്ചുമൂഴിക്കൽ, റെജി വാര്യപുരം, യോഹന്നാൻ ശങ്കരത്തിൽ, ജോസ് നെടുമ്പ്രത്ത്, രാജപ്പൻ വല്യയ്യത്ത്, ജോൺ മാത്യു, തോമസ് മത്തായി, ജേക്കബ് മാത്യു കൈപ്പാശ്ശേരിൽ, മധുമല ഗോപാലകൃഷണൻ നായർ, എം.സി ഗോപാലകൃഷ്ണൻ നായർ, അനിയൻ തേപ്പുകല്ലിൽ, ജേക്കബ് എം.ഡി മുറിഞ്ഞകൽ എന്നിവർ പ്രസംഗിച്ചു.