റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, യാത്രാ കിഴിവുകൾ എന്നിവയുൾപ്പെടെ രാജ്യത്ത് മുതിർന്ന പൗരന്മാർക്കയി, നിരവധി പദ്ധതികൾ നിലവിലുണ്ട്. റിട്ടയർമെന്റിനു ശേഷമുള്ള വരുമാനം ഉറപ്പുവരുത്തുന്നതിനായി സർക്കാർ പെൻഷൻ പദ്ധതികളും നിരവധിയുണ്ട്. അത്തരം ചില സ്കീമുകളെക്കുറിച്ചറിയാം
നാഷണൽ പെൻഷൻ സിസ്റ്റം
രാജ്യത്തെ പൗരന്മാർക്ക് പെൻഷൻ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമാണ് നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്. ഈ സ്കീം വഴി സുരക്ഷിതമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനം ഉപയോഗിച്ച് നിക്ഷേപകരുടെ ദീർഘകാല സമ്പാദ്യം ഉറപ്പുവരുത്തും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി
രാജ്യത്തെ മുതിർന്ന വ്യക്തികൾക്ക് പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ സ്കീം ആണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി . ബിപിഎൽ വിഭാഗത്തിലെ 60 മുതൽ -79 വയസ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 300 രൂപയാണ് പെൻഷൻ തുകയായി ലഭിക്കുക. 80 വയസ്സ് മുതൽ, 500- രൂപ പെൻഷൻ തുകയായി ലഭിക്കും. ഗുണഭോക്താക്കളിൽ നിന്നും തുക സ്വീകരിക്കാതെയാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്.
അടൽ പെൻഷൻ യോജന
ദരിദ്രർ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കായുള്ള ഒരു സാമൂഹിക സുരക്ഷാ പെൻഷൻ സ്കീം ആണ് അടൽ പെൻഷൻ യോജന. ഈ പെൻഷൻ പദ്ധതി പ്രകാരം വരിക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയും പരമാവധി പ്രതിമാസം 5000 രൂപയുമാണ് ലഭിക്കുക. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്കീമിൽ ചേരാം.
വരിഷ്ഠ പെൻഷൻ ബീമാ യോജന
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മുഖേന നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയാണ് വരിഷ്ട പെൻഷൻ ബീമാ യോജന. ഈ സ്കീമിൽ വരിക്കാർ ഒറ്റത്തവണ തുക അടച്ചാൽ പ്രതിവർഷം 9% എന്ന ഗ്യാരണ്ടി നിരക്കിൽ പെൻഷൻ ലഭിക്കും .ഫണ്ടിൽ എൽഐസി നൽകുന്ന റിട്ടേണിനേക്കാൾ ഗ്യാരണ്ടീഡ് റിട്ടേണിൽ വ്യത്യാസം വന്നാൽ സബ്‌സിഡി പേയ്‌മെന്റ് വഴി ഗവൺമെന്റ് നഷ്ടപരിഹാരം നൽകും. പോളിസി വാങ്ങി പതിനഞ്ച് വർഷത്തിന് ശേഷം നിക്ഷേപ തുക പിൻവലിക്കുകയും ചെയ്യാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033