അഫ്ഗാനിലെ വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ

For full experience, Download our mobile application:
Get it on Google Play

താലിബാൻ : അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ. നാട്ടിലെ കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതോടെ പലരും സ്കോളർഷിപ്പ് നേടി വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനാണ് ഇപ്പോൾ താലിബാൻ ഭരണകൂടം തടയിട്ടിരിക്കുന്നത്. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതിനു പിന്നാലെ ദുബായ് സർവകലാശാലയിൽ പഠിക്കാൻ 100 വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

ഷെയ്ഖ് ഖലാഫ് അഹ്മദ് അൽ ഹബതൂർ എന്ന കോടീശ്വരനാണ് 2022 ഡിസംബറിൽ ഈ കുട്ടികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഇതിൽ ചിലർ ദുബായിലെത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ടിക്കറ്റും സ്റ്റുഡൻ്റ് വീസയും കാണുമ്പോൾ തങ്ങളെ വിമാനത്താവളത്തിൽ നിന്ന് തിരികെ അയക്കുകയാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. സ്റ്റുഡൻ്റ് വീസയിൽ രാജ്യം വിടാൻ വിദ്യാർത്ഥിനികൾക്ക് അനുവാദമില്ലെന്നാണ് താലിബാൻ അധികൃതർ ഇവരോട് പറയുന്നത്. ഏകദേശം 60ഓളം വിദ്യാർത്ഥിനികളെ വിമാനത്താവളത്തിൽ വെച്ച് തിരികെ അയച്ചു എന്നാണ് വിവരം. സ്ത്രീകൾ ഒറ്റക്ക് വിദേശത്തേക്ക് പോകുന്നത് താലിബാൻ തടഞ്ഞിരുന്നു. പിതാവ്, സഹോദരൻ, ഭർത്താവ് എന്നിവരിൽ ആരെങ്കിലുമുണ്ടെങ്കിലെ സ്ത്രീയ്ക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഇങ്ങനെ സഞ്ചരിക്കാൻ ശ്രമിച്ചവരെയും താലിബാൻ തിരികെ അയച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...