സിപിഎം ഭരിക്കുന്ന അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്കിൽനിന്ന് എൽസി അംഗമായ സീനിയർ ക്ലർക്കിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സിപിഎം ഭരിക്കുന്ന ബാങ്കിൽനിന്ന് എൽസി അംഗമായ സീനിയർ ക്ലർക്കിന് സസ്പെൻഷൻ. ദീർഘകാലമായി സിപിഎം നേതൃത്വം നൽകുന്ന അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ സിബി തോമസിനെയാണ് ജോലിയിൽനിന്ന്‌ സസ്‌പെൻഡുചെയ്തത്. 14 വർഷമായി ഈ ബാങ്കിലെ ജീവനക്കാരനായിരുന്നു സിബി. മുൻ ഭരണസമിതികളും നിലവിലെ ഭരണ സമിതിയും നടത്തുന്ന അഴിമതികൾ പുറം ലോകത്തിന് കാട്ടിക്കൊടുത്തതിന്റെ പ്രതികാര നടപടിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിബി തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സിബിക്കെതിരേ നടപടിയെടുത്തത്. 13-അംഗ ഭരണ സമിതിയിൽ എട്ടുപേർ പങ്കെടുത്തയോഗത്തിന്റേതാണ് തീരുമാനം. സീനിയർ ക്ളർക്ക് സിബി തോമസ് ജീവനക്കാരൻ എന്നനിലയിൽ പുലർത്തേണ്ട അച്ചടക്കവും ഉത്തരവാദിത്വവും പാലിക്കാതെ ബാങ്ക് ഭരണസമിതിയെ അപകീർത്തിപ്പെടുത്തുകയും മറ്റും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡുചെയ്തതെന്ന് ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി അറിയിച്ചു. 13-അംഗ ഭരണസമിതിയിൽ 12 സിപിഎം അംഗങ്ങളും ഒരു കേരള കോൺഗ്രസ് (എം) അംഗവുമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...