ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് തലയ്ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിൽ വെച്ചാണ് ചെന്നൈ മെയിലിന് നേരെ കല്ലേറുണ്ടായത്. വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. തൊട്ടടുത്ത സ്റ്റേഷനായ ആലുവയിൽ ഇറങ്ങിയ ശേഷം ആർപിഎഫിനെയും കേരള പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആരാണ് കല്ലെറിഞ്ഞത് എന്നതിൽ പോലീസ് അന്വേഷണം നടക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...