ഒഡിഷ : ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദ്ദിച്ചു.
ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ അഡീഷണൽ കമ്മീഷണർ രത്‌നാകർ സഹുവിനാണ് മർദനമേറ്റത്. പരാതി പരിഹാര യോഗത്തിനിടെയാണ് സംഭവം. ഒരു സംഘം ആളുകൾ അദ്ദേഹത്തെ വലിച്ചിഴച്ച് ആക്രമിച്ചതായും മൊബൈൽ ഫോൺ കവർന്നതായും സഹു ആരോപിച്ചു. ബിഎംസി ഓഫീസ് പരിസരത്ത് രത്‌നാകർ സാഹു തന്റെ ചേംബറിൽ പരാതി പരിഹാര യോഗം നടത്തുന്നതിനിടെയാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ് പ്രധാനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് മർദനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഎംസി കോർപ്പറേറ്റർ ജീവൻ റൗട്ടിനെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.
ഒഡിഷയിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി മർദ്ദിച്ചു
RECENT NEWS
Advertisment