വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവ് എ വി ജയന്‍ പാർട്ടി വിട്ടു. സിപിഐഎമ്മില്‍ ഇനിയും തുടർന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍-റഫീഖ് വിഭാഗത്തിനെതിരായ വിമർശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയന്‍ ആരോപിക്കുന്നു. ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പ്പാർട്ടി പോരാണ് എവി ജയന്‍റെ പാർട്ടി വിടലിലൂടെ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം പൂർണ്ണമായും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പാർട്ടിയില്‍ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. തന്നെ വേട്ടയാടാന്‍ വേണ്ടി പാർട്ടിക്കുള്ളിലെ ചിലർ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ചോർത്തി നല്‍കി. ഇത്തരത്തിലുള്ള ആസൂത്രിതമായ അട്ടിമറികള്‍ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...