ഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന പിസിസി മുൻ അധ്യക്ഷനുമായിരുന്ന ഷംഷീർ സുർജേവാല (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് മരിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയുടെ പിതാവാണ്.
അഞ്ച് തവണ നിയമസഭാംഗമായും ഒരു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്നു. ഹരിയാന കൃഷി സമാജിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രക്ഷോഭങ്ങൾ നയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് ഹരിയാനയിൽ നടക്കുന്നു.