മുംബൈ : ഓഹരി വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകള്‍ തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നത് വിപണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസര്‍വിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമായതിനാല്‍ നിരക്ക് ഉയര്‍ത്തുന്നതുള്‍പ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സെന്‍സെക്‌സ് 121 പോയന്റ് നഷ്ടത്തില്‍ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.