ന്യൂജഴ്‌സി : മൗണ്ട് ഒലീവ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത പ്രതിനിധി സമിതിയായ മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയില്‍ അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം ചെയ്ത അമേരിക്കന്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാംഗമായ ജോര്‍ജ് തുമ്പയിലിനു മാനേജിംഗ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പും ഭാവുകങ്ങള്‍ നേര്‍ന്നു. ഫാ.ലാബി ജോര്‍ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോസഫ് അബ്രാഹം എന്നിവരായിരുന്നു ജോര്‍ജ് തുമ്പയിലിനൊപ്പം അമേരിക്കന്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തില്‍ നിന്നുണ്ടായിരുന്ന മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
ഈ മാസം നാലിന് പത്തനാപുരം തോമാ മാര്‍ ദീവന്നാസിയോസ് നഗറില്‍ നടന്ന മലങ്കര സുറിയാനി അസോസിയേഷനില്‍ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായ വൈദിക ട്രസ്റ്റി, ആത്മായ, ട്രസ്റ്റി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാല്പ്പത്തിയേഴ് വൈദികരെയും 94 അയ്‌മേനികളും ഉള്‍പ്പെടെ 141 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം അസോസിയേഷന്‍ അംഗങ്ങളായിരുന്നവര്‍ക്കുള്ള മൊമന്റോകള്‍ വിതരണം ചെയ്തത്. ഇവരുടെ സേവനങ്ങള്‍ ഏറെ വിലമതിക്കുന്നതാന്നെന്ന് യോഗം വിലായിരുത്തി.
സൂം മീറ്റിംഗിലൂടെ സമ്മേളനത്തില്‍ പങ്കെടുത്ത ജോര്‍ജ് തുമ്ബയിലിനുള്ള ഉപഹാരം സമ്മേളനത്തില്‍ പങ്കൈടുത്ത ഷാജി വര്‍ഗീസ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്റെ ഓഫീസില്‍ നിന്നും ഏറ്റുവാങ്ങി തുമ്ബയിലിന്റെ ഇടവക വികാരി ഫാ.ഷിബു ഡാനിയലിനെ ഏല്‍പ്പിക്കുകയുമായിരുന്നു. ഓഗസ്റ്റ് 14 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന അനുമോദന യോഗത്തില്‍ വികാരി ഫാ.ഷിബു ഡാനിയേല്‍ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് മാനേജിംഗ് കമ്മിറ്റി നല്‍കിയ മൊമെന്റോ ജോര്‍ജ് തുമ്പയില്‍ ഏറ്റുവാങ്ങി.
ഇടവക സെക്രട്ടറി ഡോ.ജോളി കുരുവിള, ജോയിന്റ് ട്രഷറര്‍ റോഷിന്‍ ജോര്‍ജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വര്‍ഗീസ്, ഭദ്രാസന പ്രതിനിധി ഫിലിപ്പ് തങ്കപ്പന്‍, ജോയിന്റ് സെക്രട്ടറി ഫിലിപ് ജോസഫ്, എംഎംവിഎസ് റീജിണല്‍ കോ ഡിനേറ്ററും ജോര്‍ജ് തുമ്പയിലിന്റെ ഭാര്യ ഇന്ദിര തുമ്പയില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സഭാ മാനേജിംഗ് കമ്മിറ്റി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു പുറമെ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലിത്തയുടെ കീഴിലുള്ള 15 അംഗ മീഡിയാ റിലേഷന്‍ കമ്മിറ്റി അംഗവുമായിരുന്നു ജോര്‍ജ്ജ് തുമ്പയില്‍.