Tuesday, May 21, 2024 4:44 pm

സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി ; അസാധാരണ നീക്കം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ നിര്‍ണായക നീക്കം. അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ പുറത്താക്കി. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി. കഴിഞ്ഞ ദിവസമാണ് റെയിഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനിടെയാണ് ഗവർണറുടെ അസാധാരണ നടപടി.

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ഇഡി വിശദീകരണം. എന്നാൽ അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായ സെന്തിൽ ബാലാജിയെ ഇഡിക്ക് ഇതുവരെയും ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മന്ത്രി ഉടനൊന്നും ആശുപത്രി വിടില്ലെന്നാണ് വിവരം. 20 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണമെന്നും കുടുംബാങ്ങളെ പോലും ശാസ്ത്രക്രിയക്ക് ശേഷം കാണാൻ അനുവദിച്ചിട്ടില്ലെന്നുമാണ് കാവേരി ആശുപത്രി വ്യതമാക്കിയത്.

തമിഴ്നാട്ടിൽ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നത് ചോദ്യംചെയ്തുള്ള ഹർജികൾ പരി​ഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ 7 ലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. മന്ത്രി തുടരുന്നത് അനൗചിത്യമെന്ന് ഗവർണർ പറയുന്നതും പുറത്താക്കിയുള്ള ഉത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനപരമായി മാത്രമേ ഇടപെടാനാകുവെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂരിക്കൊപ്പം ഉണ്ണി മുകുന്ദൻ, ഗരുഡന്‍റെ ട്രെയിലര്‍ പുറത്ത്

0
സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദൻ വേഷമിടുന്ന...

മലയാലപ്പുഴയിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
പത്തനംതിട്ട : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം...

മഞ്ഞള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും, എന്നാല്‍ ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍ ഏതൊക്കെ ?

0
ആരോഗ്യത്തിനും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയാണ്...

പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി...