പൊന്നാനി : വള്ളം അപകടത്തില്‍പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാവികസേനയുടെയും തീരദേശ സംരക്ഷണസേനയുടെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്.
മോശം കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കാണാതായവരില്‍ പൊന്നാനി മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബേപ്പൂര്‍ ഉള്‍ക്കടലില്‍നിന്ന് കണ്ടെത്തിയത്. പത്ത് ദിവസംമുന്‍പാണ് മുഹമ്മദലി ഉള്‍പ്പെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങും താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോട്ടും സജ്ജീകരിക്കുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.