ലോകത്തെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കൊറോണ വൈറസ്

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ് : ലോകത്തെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ വെളിയില്‍ വിട്ടിട്ടില്ല. സംഭവം പുറത്തായതോടെ അധികൃതര്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോഴും, കര്‍ശനമായ അതിര്‍ത്തി അടച്ചുപൂട്ടലുകളും ടാര്‍ഗെറ്റുചെയ്‌ത ലോക്ക്ഡൗണുകളും ഉപയോഗിച്ച്‌ ബെയ്ജിംഗ് നിരന്തരമായ സീറോ-കോവിഡ് സമീപനം നിലനിര്‍ത്തുകയായിരുന്നു ചെയ്‌തത്‌.

എന്നാല്‍ ഇതെല്ലാം ചെയ്തിട്ടും ഇപ്പോള്‍ പുതിയ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ വൈറസിന്റെ ഉത്ഭവം ചൈനയില്‍ തന്നെയാണെന്ന ലോക രാജ്യങ്ങളുടെ വാദം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. പുതിയ വൈറസ് കൂടുതല്‍ അപകടകാരിയാണെന്നാണ് റിപോര്‍ട്ടുകള്‍. ബീജിങ്ങില്‍ ഇന്നലെ വ്യാപകമായ കോവിഡ് ടെസ്റ്റുകള്‍ നടത്തി. നിരവധി വിനോദസഞ്ചാരികളുടെ കൂട്ടത്തിലുള്ള ഒരു വൃദ്ധ ദമ്പതികളുമായി ഏറ്റവും പുതിയ പൊട്ടിത്തെറി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു അധികൃതരുടെ നിലപാട്.

ഷിയാന്‍, ഗാന്‍സു പ്രവിശ്യ, ഇന്നര്‍ മംഗോളിയ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈറ്റില്‍ പോകുന്നതിനു മുന്‍പ് അവര്‍ ഷാങ്ഹായില്‍ താമസിച്ചിരുന്നു. ഡസന്‍ കണക്കിന് കേസുകള്‍ അവരുടെ യാത്രയുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളില്‍ ഉള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് എന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് പ്രാദേശിക തലത്തില്‍ അധികൃതര്‍ ഇപ്പോള്‍ കൂട്ടപരിശോധന നടത്തുകയാണ്.

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപുറപ്പെട്ടതെന്നാണ് ലോക രാജ്യങ്ങളുടെ ആരോപണം. ഇത് പിന്നീട് ആഗോള തലത്തില്‍ വ്യാപിച്ചിരുന്നു. ഇപ്പോള്‍ ലോകം കൊറോണ വൈറസുമായി പോരാടി മുന്നോട്ടു പോകുമ്പോഴാണ് പുതിയ വൈറസ് എന്ന ഭീതി ഉണ്ടാകുന്നത്. എന്നാല്‍ ചൈനീസ് അധികൃതരോ മാധ്യമങ്ങളോ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ഇപ്പോഴും തയാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...