ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി ; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് കുന്താപുരത്ത് ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്.

കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പോലീസിന് തുമ്പായത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. മമതയെ പോലീസ് ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത സമ്മതിച്ചു. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...