സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ പരിഗണിക്കില്ല : ബീന ആന്റണി

For full experience, Download our mobile application:
Get it on Google Play

ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ വേഷങ്ങൾ ചെയ്യാൻ പരിഗണിക്കില്ലെന്ന് ബീന ആന്റണി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി ഇക്കാര്യം തുറന്ന് പറഞ്ഞത്. നിരവധി ആളുകളോട് സിനിമയിൽ ചാൻസിനായി ചോദിച്ചിട്ടുണ്ടെന്നും എന്നാൽ സീരിയലിൽ അഭിനയിക്കുന്നതിനാൽ പരിഗണിക്കുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു. ‘സീരിയലിൽ പോയത് കൊണ്ട് സിനിമയിൽ പിന്നീട് പരിഗണിക്കപ്പെട്ടില്ല. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്നവരെ സിനിമയിൽ എടുക്കേണ്ട എന്ന ധാരണ ഉണ്ട്. അമ്മയുടെ പരിപാടികളിൽ പോകുമ്പോഴെല്ലാം നിരവധി പേരോട് ചാൻസ് ചോദിക്കാറുണ്ട്. ടെലിവിഷനിൽ കൂടുതൽ വന്നതുകൊണ്ട് തന്നെ നിങ്ങളെ പബ്ലിക് സ്വീകരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ആളുകൾ വർഷങ്ങളായി കാണുന്നത് കൊണ്ട് അവരെയും മടുക്കില്ലേ എന്ന ചോദ്യം താൻ തിരിച്ച് ചോദിച്ചു’ എന്നും ബീന ആന്റണി കൂട്ടിച്ചേർത്തു. സൂപ്പർ താരങ്ങൾക്ക് അവരുടേതായ വിതരണ കമ്പനികളുണ്ട്. അവർക്ക് സിനിമയിൽ വേണമെങ്കിൽ അവസരം തരാം. തനിക്ക് ഒരു വേഷം തന്നതുകൊണ്ട് പിന്നീട് അവർക്ക് സിനിമ ലഭിക്കാതിരിക്കുകയോ വിതരണം ചെയ്യാതിരിക്കുകയോ ചെയ്യില്ലല്ലോ. അടുത്ത് അങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കിയിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...