Monday, March 31, 2025 8:00 pm

22 കാരനായ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലറെ പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് റസി എന്ന 22കാരനാണ് ഗുഡ്ഗാവില്‍ അറസ്റ്റിലായത്.

ഇക്കഴിഞ്ഞ നവംബര്‍ 23, 24, 25 തീയതികളിലാണ് ഇയാള്‍ കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ഒരു പരിചയം പോലുമില്ലാത്ത മൂന്ന് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തനിക്ക് രസകരമായി തോന്നിയതായും തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.

‘കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍. അതെന്റെ മനസില്‍ കിടന്നു. മുതിര്‍ന്ന ശേഷം എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തെ ഞാന്‍ കാണിച്ചു കൊടുക്കുകയായിരുന്നു’- യുവാവിന്റെ മൊഴിയില്‍ പറയുന്നു.

കൊല്ലാന്‍ തിരഞ്ഞെടുക്കുന്ന ആളെ ആദ്യം മദ്യം കുടിപ്പിച്ച്‌ അബോധാവസ്ഥയിലാക്കും. പിന്നീട് ഇവരെ കുത്തിക്കൊല്ലുക എന്ന രീതിയാണ് യുവാവ് അവംലബിച്ചതെന്ന് പോലീസ് പറയുന്നു. മൂന്ന് കൊലകളും രാത്രിയിലാണ് 22കാരന്‍ നടത്തിയത്. മൂവരേയും കൊന്ന ശേഷം തല മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച നിലയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

നവംബര്‍ 23 രാത്രി ഗുഡ്ഗാവിലെ ലെയ്‌സര്‍ വാലി പാര്‍ക്കില്‍ വച്ചാണ് ആദ്യ കൊലപാതകം നടത്തിയത്. 24ാം തീയതി ഗുഡ്ഗാവില്‍ തന്നെയുള്ള സുരക്ഷാ ജീവനക്കാരനായ 40കാരനെയാണ് ഇയാള്‍ കൊന്നത്. 25ാം തീയതി 26കാരനായ രാകേഷ് കുമാര്‍ എന്നയാളെയും കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാകേഷിന്റെ മൃതദേഹം ഗുഡ്ഗാവ് സെക്ടര്‍ 47ല്‍ കണ്ടെത്തിയത്.

300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഈ മൂന്ന് കൊലകള്‍ മാത്രമല്ല ഇതടക്കം ഡല്‍ഹിയിലും ഗുഡ്ഗാവിലുമായി പത്ത് കൊലപാതകങ്ങള്‍ വരെ യുവാവ് നടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വ്യാപകമായ അന്വേഷണം പോലീസ് തുടരുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെയ്യാറ്റിന്‍കരയില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടഞ്ഞ സംഭവം ; പ്രതികരിച്ച് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടയുകയും...

ലഹരി ഉൽപന്നങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപയോഗം ; ശബരിമല ഇടത്താവളത്തില്‍ ജാഗ്രതാ സമിതി രൂപീകരിക്കുന്നു

0
റാന്നി: രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉൽപന്നങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപയോഗവും...

ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും ; ഏപ്രില്‍ അവസാനത്തോടെ വരയാടുകളുടെ സെന്‍സസ് ആരംഭിക്കും

0
ഇടുക്കി: വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍...

മലപ്പുറത്ത് മണ്ണുമാന്തി യന്ത്രം തട്ടി നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ മണ്ണുമാന്തി യന്ത്രം തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു....