റാന്നി ഇടമുറിയിൽ മോഷണ പരമ്പര

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറിയിലും പരിസരങ്ങളിലും രാത്രിയില്‍ വാഹന മോഷണ പരമ്പര. രണ്ടു വീടുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങള്‍ കടത്തി. ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി സുനില്‍, കോവൂര്‍ വീട്ടില്‍ സന്തോഷ് എന്നിവരുടെ ഇരുചക്ര വാഹനങ്ങളാണ് മോഷ്ടിച്ചത്. രാവിലെ ആണ് വാഹനങ്ങള്‍ മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്. വീടിന്‍റെ പോര്‍ച്ചിലിരുന്ന വാഹനങ്ങളാണ് കടത്തിയത്‌. അന്വേഷണത്തിനൊടുവില്‍ സുനിലിന്‍റെ വാഹനം സമീപത്തെ റബര്‍ ബോര്‍ഡ് തോട്ടത്തിനുള്ളില്‍ നിന്നും കണ്ടെത്തി. മറ്റൊരു വാഹനം മോഷ്ടാക്കള്‍ ഇടമണ്‍ റൂട്ടിലേക്ക് ഓടിച്ച് പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തി. വിവരം അറിഞ്ഞ് വെച്ചൂച്ചിറ, റാന്നി പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. രണ്ടു പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തികളിലായിട്ടാണ് മോഷണം നടന്നത്.

റാന്നി പോലീസ് പരിധിയില്‍ നിന്നും കടത്താന്‍ ശ്രമിച്ച വാഹനമാണ് കണ്ടെത്തിയത്. ഇടമുറിയിലും പരിസരങ്ങളിലും നാളുകളായി മോഷണങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടുപാലുകളും റബര്‍ഷീറ്റ്, അടയ്ക്ക, നാളീകേരം തുടങ്ങിയവകളാണ് കൂടുതലും മോഷണം പോയിരുന്നത്. അടുത്ത സമയത്ത് വസ്ത്രങ്ങളും പാദരക്ഷകളും മോഷണം പോകുന്നുണ്ടായിരുന്നു. പോലീസ് പരിശോധന രാത്രി കാലങ്ങളില്‍ ഇല്ലാത്തതാണ് മോഷണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മോഷണം വര്‍ദ്ധിച്ചതില്‍ നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. വെച്ചൂച്ചിറ, റാന്നി പോലീസ് നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...