ഗുരുതര പിഴവ് ; 7 വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരന്‍റെ വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയപ്പോൾ ഇടത് കണ്ണിനല്ല, വലതു കണ്ണിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ ചോദിക്കാൻ ചെന്നപ്പോൾ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പരാതി നൽകി. ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...