സ്കൂളിൽ വിളമ്പിയ ഭക്ഷണത്തിലൂടെ ഗുരുതര വൈറസ് പടർന്നു ; രോഗബാധിതരായത് ആയിരത്തിലേറെ പേർ, സംഭവം ദക്ഷിണ കൊറിയയിൽ

For full experience, Download our mobile application:
Get it on Google Play

സിയോൾ: സ്കൂളിൽ വിളമ്പിയ പരമ്പരാഗത വിഭവത്തിലൂടെ പടർന്നത് ഗുരുതര വൈറസ്. ദക്ഷിണ കൊറിയയിൽ ഒരു ദിവസം കൊണ്ട് രോഗബാധിതരായത് ആയിരത്തിലേറെ പേർ. ദക്ഷിണ കൊറിയയിലെ നാംവോൺ നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മുതലാണ് ഗുരുതരമായ നോറ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചത്. 996 പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു. ശനിയാഴ്ചയായപ്പോഴേയ്ക്കും ഗുരുതര ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 1024ആയി ഉയർന്നു. ഇതിന് പിന്നാലെയാണ് രോഗബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. സ്കൂളിൽ വിതരണം ചെയ്ത ഉപ്പിട്ടതും പുളിപ്പിച്ചതുമായ പച്ചക്കറികൾ അടങ്ങിയ പരമ്പരാഗത കൊറിയൻ വിഭവമായ കിംചിയിലൂടെയാണ് നോറ വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

രോഗികളിൽ 24 പേർ സ്കൂളിൽ നിന്നുള്ള ജീവനക്കാരും വിദ്യാർത്ഥികളുമായതാണ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സഹായകരമായത്. അണു ബാധയേറ്റ പ്രതലത്തിൽ സ്പർശിക്കുന്നത് മൂലം വരെ പടരാൻ ശേഷിയുള്ള മാരക വൈറസാണ് നോറ വൈറസ്. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ദിവസങ്ങൾക്ക് കൊണ്ട് രോഗവിമുക്തി നേടാൻ സാധിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ വൈറസ് ബാധ സാരമായി ബാധിക്കാറുണ്ട്. ബുധനാഴ്ചയാണ് ഇവിടെ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വളരെ പെട്ടന്ന് വൈറസ് പടർന്ന് പിടിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...