പത്തനംതിട്ട : വണ്ടി എടുപ്പിക്കാന്‍ കാലുനക്കും, സര്‍വീസിനു ചെന്നാല്‍ മുഖം തിരിക്കും. ടാറ്റാ കാറുകളുടെ പത്തനംതിട്ടയിലെ ഡീലര്‍ എം.കെ മോട്ടോഴ്സിനെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനവും ജീവനക്കാരുടെ മോശം പെരുമാറ്റവും ഏറെ നാളായി പത്തനംതിട്ടയിലെ ടാറ്റാ കാറുടമകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ഉയര്‍ന്ന തസ്തികയിലിരിക്കുന്ന ജീവനക്കാരോട് പരാതി പറഞ്ഞാലും ആരും ഗൌനിക്കാറില്ല. പുതിയ വാഹനം എങ്ങനെയും എടുപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇവര്‍ പറഞ്ഞ സമയത്ത് പലര്‍ക്കും വാഹനം ഡെലിവറി ചെയ്യാറില്ല. മാസങ്ങളോളം വിടാതെ പിന്തുടര്‍ന്ന് ഓഫറുകള്‍ ഓരോന്നായി വാഗ്ദാനംചെയ്ത് എങ്ങനെയും വണ്ടിയുടെ ഓര്‍ഡര്‍ സമ്പാദിക്കും. പണം അടച്ചുകഴിഞ്ഞാല്‍ പിന്നെ വണ്ടിക്കുവേണ്ടി ഉടമ പുറകെ നടക്കണം. വണ്ടി എന്ന് ഡെലിവറി ചെയ്യുമെന്നുപോലും ഇവര്‍ പറയില്ല. ഏറ്റവും കൂടുതല്‍ പരാതി ഉയരുന്നത് ഇവരുടെ വില്‍പ്പനാനന്തര സര്‍വീസ് സംബന്ധിച്ചാണ്.
വാഹനം സര്‍വീസ് ചെയ്യുവാന്‍ എത്തുന്ന പലര്‍ക്കും മോശം അനുഭവമാണ് ഇവിടെനിന്നും ഉണ്ടാകുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന പണികള്‍ ചെയ്യാതിരിക്കുക, സര്‍വീസ് സമയത്ത് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട സോഫ്റ്റ്‌വെയര്‍ അപ് ഡേഷന്‍ ചെയ്യാതിരിക്കുക, സര്‍വീസിന് അനാവശ്യമായ താമസം വരുത്തുക, മുന്‍കൂട്ടി ബുക്ക് ചെയ്താലും സര്‍വീസ് നിഷേധിക്കുക, തുടങ്ങി നിരവധി പരാതികളാണ് വാഹന ഉടമകള്‍ക്ക് പറയാനുള്ളത്. ഇന്ത്യൻ കമ്പനിയായ ടാറ്റായോടുള്ള ഇന്ത്യക്കാരുടെ വൈകാരിക ബന്ധമാണ് ടാറ്റാ വാഹനങ്ങളെ വിപണിയിൽ മുൻനിരയിൽ എത്തിക്കുന്നത്. എന്നാൽ ചില ഡീലര്‍മാര്‍ വാഹന ഉടമകളോട് കാണിക്കുന്നത് വളരെ മോശം പെരുമാറ്റമാണ്. “വേണമെങ്കില്‍ വന്നാല്‍ മതി” എന്ന ചില ഡീലര്‍മാരുടെ ധാര്‍ഷ്ട്യ നിലപാടുകള്‍ ജനങ്ങളെ ടാറ്റയില്‍ നിന്നും അകറ്റുമെന്നതില്‍ സംശയമില്ല. വില്പനാന്തര സേവനങ്ങൾ കൃത്യമായി നല്‍കുന്നതില്‍ എം.കെ മോട്ടോഴ്സിന്റെ വീഴ്ച നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. പരാതിയുമായി ടാറ്റായുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുവാനാണ് വാഹന ഉടമകളുടെ നീക്കം.