ടാറ്റാ കാറുകളുടെ സര്‍വീസ് ; പത്തനംതിട്ട എം.കെ മോട്ടോഴ്സിനെതിരെ വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വണ്ടി എടുപ്പിക്കാന്‍ കാലുനക്കും, സര്‍വീസിനു ചെന്നാല്‍ മുഖം തിരിക്കും. ടാറ്റാ കാറുകളുടെ പത്തനംതിട്ടയിലെ ഡീലര്‍ എം.കെ മോട്ടോഴ്സിനെതിരെ വ്യാപകമായ പരാതിയാണ് ഉയരുന്നത്. നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനവും ജീവനക്കാരുടെ മോശം പെരുമാറ്റവും ഏറെ നാളായി  പത്തനംതിട്ടയിലെ ടാറ്റാ കാറുടമകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. ഉയര്‍ന്ന തസ്തികയിലിരിക്കുന്ന ജീവനക്കാരോട് പരാതി പറഞ്ഞാലും ആരും ഗൌനിക്കാറില്ല. പുതിയ വാഹനം എങ്ങനെയും എടുപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇവര്‍ പറഞ്ഞ സമയത്ത് പലര്‍ക്കും വാഹനം ഡെലിവറി ചെയ്യാറില്ല. മാസങ്ങളോളം  വിടാതെ പിന്തുടര്‍ന്ന് ഓഫറുകള്‍ ഓരോന്നായി വാഗ്ദാനംചെയ്ത് എങ്ങനെയും വണ്ടിയുടെ ഓര്‍ഡര്‍ സമ്പാദിക്കും. പണം അടച്ചുകഴിഞ്ഞാല്‍ പിന്നെ വണ്ടിക്കുവേണ്ടി ഉടമ പുറകെ നടക്കണം. വണ്ടി എന്ന് ഡെലിവറി ചെയ്യുമെന്നുപോലും ഇവര്‍ പറയില്ല. ഏറ്റവും കൂടുതല്‍ പരാതി ഉയരുന്നത് ഇവരുടെ വില്‍പ്പനാനന്തര സര്‍വീസ് സംബന്ധിച്ചാണ്.

വാഹനം സര്‍വീസ് ചെയ്യുവാന്‍ എത്തുന്ന പലര്‍ക്കും മോശം അനുഭവമാണ് ഇവിടെനിന്നും ഉണ്ടാകുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന പണികള്‍ ചെയ്യാതിരിക്കുക, സര്‍വീസ് സമയത്ത്  നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട സോഫ്റ്റ്‌വെയര്‍ അപ് ഡേഷന്‍ ചെയ്യാതിരിക്കുക, സര്‍വീസിന് അനാവശ്യമായ താമസം വരുത്തുക, മുന്‍കൂട്ടി ബുക്ക് ചെയ്താലും സര്‍വീസ് നിഷേധിക്കുക, തുടങ്ങി നിരവധി പരാതികളാണ് വാഹന ഉടമകള്‍ക്ക് പറയാനുള്ളത്. ഇന്ത്യൻ കമ്പനിയായ ടാറ്റായോടുള്ള ഇന്ത്യക്കാരുടെ വൈകാരിക ബന്ധമാണ് ടാറ്റാ വാഹനങ്ങളെ വിപണിയിൽ മുൻനിരയിൽ എത്തിക്കുന്നത്. എന്നാൽ ചില ഡീലര്‍മാര്‍ വാഹന ഉടമകളോട് കാണിക്കുന്നത് വളരെ മോശം പെരുമാറ്റമാണ്.  “വേണമെങ്കില്‍ വന്നാല്‍ മതി” എന്ന ചില ഡീലര്‍മാരുടെ ധാര്‍ഷ്ട്യ നിലപാടുകള്‍ ജനങ്ങളെ ടാറ്റയില്‍ നിന്നും അകറ്റുമെന്നതില്‍ സംശയമില്ല. വില്പനാന്തര സേവനങ്ങൾ കൃത്യമായി നല്‍കുന്നതില്‍ എം.കെ മോട്ടോഴ്സിന്റെ വീഴ്ച നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. പരാതിയുമായി ടാറ്റായുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുവാനാണ് വാഹന ഉടമകളുടെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...