മസ്‌കത്ത്: ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക. മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്, സി.ഡി.എം, ഐ.വി.ആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്ന് ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു. അതേസമയം, എ.ടി.എം, പി.ഒ.എസ്, ഇ-കോമേഴ്സ് ഓൺലൈൻ പർച്ചേസ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈൽ ആപ്പ് (Android) ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.