കോവിഡിൽ തീവെട്ടിക്കൊള്ള ; 500 രൂപയുടെ ഓക്സിമീറ്ററിന് ഈടാക്കുന്നത് നാലിരട്ടി തുക

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോവിഡ് രോഗികളുടെ ഓക്സിജന്‍ അളവ് എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്ന പള്‍സ് ഓക്സിമീറ്ററിന് കോഴിക്കോട് കൊള്ളവില. കടുത്ത ക്ഷാമം കൂടിയായതോടെ രോഗികളുടെ വീടുകളില്‍ ഉപകരണം കൃത്യമായി എത്തിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ലഭ്യത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ ഗുരുതര സ്ഥിതിയുണ്ടാകുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ച വരെ 500 രൂപ കൊടുത്താല്‍ വിപണിയില്‍ പള്‍സ് ഓക്സിമീറ്റർ ലഭിക്കുമായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മറ്റും വാങ്ങുമ്പോള്‍ രണ്ടായിരത്തോളം രൂപ നല്‍കണം. പലയിടത്തും കിട്ടാനുമില്ല. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന, കൂടുതല്‍ പരിചരണം ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പള്‍സ് ഓക്സിമീറ്ററുകള്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു രീതി. ഇപ്പോള്‍ അവരും പ്രതിസന്ധിയിലായി.

വിലക്കൂടുതലും ലഭ്യതക്കുറവും കാരണം നട്ടം തിരിയുകയാണ് അധികൃതർ. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം തേടുന്നവരുമുണ്ട്. ഹോം ഐസലേഷന്‍ സംവിധാനം അവതാളത്തിലാകുമോയെന്നാണ് ആശങ്ക. പള്‍സ് ഓക്സിമീറ്ററുകൾ ഉല്‍പാദന കമ്പനികള്‍ ഇപ്പോള്‍ 1300 ഓളം രൂപയ്ക്കാണ് തരുന്നതെന്നാണ് ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യക്കാർ ഏറിയതാണ് ക്ഷാമത്തിന് കാരണമെന്നുമാണ് ഡീലര്‍മാരുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...