നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്‍റായി തുടർന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടെന്നും ഷഹാബുദ്ദീൻ തന്റെ പ്രസ് സെക്രട്ടറി വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അഞ്ച് മാസത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇതോടെ ഭരണതലത്തിൽ വേണ്ടപ്പെട്ടവരാരും ഇല്ലാത്ത അവസ്ഥയായി. 2024-ലെ പ്രക്ഷോഭത്തിന് ശേഷം ഹസീനയുടെ അവാമി ലീഗ് പാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുകയും പ്രമുഖ നേതാക്കളും പ്രവർത്തകരും ജയിലിലാകുകയോ ഒളിവിൽ പോകുകയോ ചെയ്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...