Wednesday, April 16, 2025 2:18 am

നിർബന്ധിത സാലറി കട്ടിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സെറ്റ്‌കോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഓർഡിനൻസ് ഇറക്കി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം സാലറി കട്ടിലുടെ പിടിച്ചെടുത്തത് തിരികെ നൽകാതെ വീണ്ടും സാലറി കട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം എന്ന് എസ്. ഇ .യു സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് ആവശ്യപ്പെട്ടു. സാലറി കട്ടിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫിഡറേഷൻ ‌മിനി സിവിൽ സ്റ്റേഷനിലോട്ടു നടത്തിയ പ്രകടനവും ധർണയും ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ജനുവരി 1 മുതലുള്ള ക്ഷാമബത്ത കുടിശികയാണ് ജീവനക്കാർക്കു നൽകാനുള്ളത്. പിൻവാതിൽ നിയമനങ്ങളും ധുർത്തും സംസ്ഥാനത്തിൻറ്റെ സാമ്പത്തികാവസ്ഥ താളം തെറ്റിച്ചു. ഭരണം തീരാൻ പോകുന്ന സമയമായപ്പോൾ കാലിയായ ഖജനാവിനെ നിറക്കാൻ സർക്കാർ ജീവനക്കരുടെ ശമ്പളം പിടിച്ചു പറിക്കാനാണ് സർക്കാർ നോക്കുന്നത്. കോവിഡിൻറ്റെ പേരിൽ ജീവനാക്കാരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുന്ന ശമ്പളം മറ്റു പ്രവർത്തങ്ങളിലേക്കു സർക്കാർ വഴിമാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗം ആയി ജോലി ചെയ്യുന്ന അവശ്യസർവ്വീസിലെ ജീവനക്കാരുടെ പോലും സാലറി പിടിച്ചു വാങ്ങി അവരെ മാനസികമായി തകർക്കുന്ന നിലപാടാണ് സർക്കാർ ചെയ്തു വരുന്നത്. 10ആം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് കുത്തക മുതലാളിക്ക് തീറെഴുതി നല്കാൻ സർക്കാർ ശ്രമിക്കുകയയാണ്. നിത്യ ചിലവിന് പോലും ശമ്പളം തികയാതെ നെട്ടോട്ടം ഓടുന്ന ജീവനക്കാരെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഡി .എ കുടിശിക ഉടൻ അനുവദിക്കുക, സാലറി കട്ടിൽ നിന്നും പിന്മാറുക, മെഡിസെപ്പ് നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ നിർത്തലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സെറ്റ്‌കോ നടത്തിയ മാർച്ചും ധർണയും പത്തനംതിട്ട പൊതു വിദ്യാഭ്യാസ ഓഫീസിൽ നിന്നും ആരംഭിച്ചു. സെറ്റ്കോ ജില്ലാ ചെയർമാൻ കെ .എം .എം സലീം അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അജികുമാർ സ്വാഗതവും, എസ് . ഇ .യൂ ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം എ. ആർ നന്ദിയും രേഖപ്പെടുത്തി. എസ് .ജി .ഒ .യു സംസ്ഥാന ജനറൽ സെക്രട്ടറി ഹമീം മഹമ്മദ് .കെ ടി എഫ് ജില്ലാ പ്രസിഡൻറ്റ് ഹബീബ് മദനി,എസ് ഇ യു ജില്ലാ ട്രഷറർ മനോജ്. എസ്.റജീന അൻസാരി, നബിഖാൻ.എ ,സുനിത, ബി സിറാജുദ്ധീൻ, ഇൻസി മുഹമ്മദ്, ഹാഷിം .ടി.എച്, മുഹമ്മദ് അക്ബർ തുടങ്ങിയവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...