വാട്സാപ് ചാറ്റിന്റെ പേരിൽ കേസ് : ദീപികയെ കേന്ദ്രം കുടുക്കുന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്നു കേസില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിനെ കേന്ദ്രം കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. നാളെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ദീപികക്ക് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചു. ഗോവയിലാണ് നടി ഇപ്പോഴുള്ളത്. നടിമാരായ രാകുല്‍ പ്രീത് സിങ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. രാകുലിനോട് ഇന്ന് ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2017 ഒക്ടോബര്‍ 28ന് മാനേജര്‍ കരിഷ്മ പ്രകാശുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്‌ക്കെതിരെ കേസ്. ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ടയോും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എന്‍സിബി ചോദ്യം ചെയ്തു. ജനുവരിയില്‍ ജെഎന്‍യുവില്‍ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന സിനിമാപ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണെന്നും കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...