സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ് ; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍. പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി- പരിഹരിക്കുകയും ചെയ്തു, തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചര്‍ച്ചയ്ക്കുണ്ടായതെന്നും സൂചിപ്പിച്ച് തിരുവഞ്ചൂര്‍.

മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ കാര്യമായ ചര്‍ച്ചകളാണ് വിഷയത്തിലുണ്ടാക്കിയത്. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഉമ്മാൻചാണ്ടിയെ വിളിച്ചു, തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പികെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചുവെന്നും ജോൺ മുണ്ടക്കയം തന്‍റെ പ പുസ്തകത്തില്‍ പറയുന്നുണ്ട്. 11 വര്‍ഷക്കാലം താൻ മനസില്‍ സൂക്ഷിച്ച കാര്യമാണിതെന്നും മുണ്ടക്കയം പറയുന്നു. തുറന്നെഴുത്ത് വിവാദമായതോടെ താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം അത് വിവാദമാകുന്നതെന്നും പ്രതികരിച്ചു. ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ ഭാഗമായിട്ടില്ലെന്നും ജോൺ മുണ്ടക്കയം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ ജോൺ ബ്രിട്ടാസ് തള്ളിയിട്ടുണ്ട്. ചെറിയാൻ ഫിലിപ്പ് ആണ് ചര്‍ച്ചകള്‍ക്ക് പോയത് എന്നാണ് ബ്രിട്ടാസ് പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...