കുളനട : സേവനമനോഭാവം നമ്മുടെ വീടുകളിൽനിന്നുതന്നെ തുടങ്ങണമെന്ന് ഭഗവദ്‌ഗീത പഠിപ്പിച്ചുതന്നിട്ടുണ്ടെന്ന് സംവിധായകനും നടനുമായ എം.ബി. പദ്മകുമാർ പറഞ്ഞു. സേവാഭാരതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കുളനട ഞെട്ടൂർ മുട്ടത്ത് ദുർഗാദേവി ഭദ്രകാളീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരതമൊട്ടാകെ ഒരുലക്ഷം കേന്ദ്രങ്ങളിൽ സേവാഭാരതി പ്രവർത്തിക്കുന്നുണ്ടെന്നും തനിക്ക് കിട്ടുന്നതിന്റെ ഒരു ഭാഗം സമൂഹത്തിന് കൊടുക്കുന്ന മനോഭാവത്തെ ഓരോരുത്തരിലും സജ്ജമാക്കുക എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാൽ പനവേലിൽ, ജില്ലാ സെക്രട്ടറി ജി. സന്തോഷ് കുമാർ, ആർ.എസ്.എസ്. ശബരിഗിരി വിഭാഗ് കാര്യവാഹ് ജി. വിനു സേവാഭാരതി കേരളം ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, സേവാഭാരതി ജില്ലാ ആപത് സേവ കോഡിനേറ്റർ ജി. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി സരിതമോൾ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.