സേവാഭാരതി പ്രതിനിധിസമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കുളനട : സേവനമനോഭാവം നമ്മുടെ വീടുകളിൽനിന്നുതന്നെ തുടങ്ങണമെന്ന് ഭഗവദ്‌ഗീത പഠിപ്പിച്ചുതന്നിട്ടുണ്ടെന്ന് സംവിധായകനും നടനുമായ എം.ബി. പദ്മകുമാർ പറഞ്ഞു. സേവാഭാരതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കുളനട ഞെട്ടൂർ മുട്ടത്ത് ദുർഗാദേവി ഭദ്രകാളീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരതമൊട്ടാകെ ഒരുലക്ഷം കേന്ദ്രങ്ങളിൽ സേവാഭാരതി പ്രവർത്തിക്കുന്നുണ്ടെന്നും തനിക്ക് കിട്ടുന്നതിന്റെ ഒരു ഭാഗം സമൂഹത്തിന് കൊടുക്കുന്ന മനോഭാവത്തെ ഓരോരുത്തരിലും സജ്ജമാക്കുക എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാൽ പനവേലിൽ, ജില്ലാ സെക്രട്ടറി ജി. സന്തോഷ് കുമാർ, ആർ.എസ്.എസ്. ശബരിഗിരി വിഭാഗ് കാര്യവാഹ് ജി. വിനു സേവാഭാരതി കേരളം ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, സേവാഭാരതി ജില്ലാ ആപത് സേവ കോഡിനേറ്റർ ജി. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി സരിതമോൾ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചയും നടന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...