Thursday, July 3, 2025 12:33 pm

പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസിൽ ഏഴ് പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടൻ്റ് മോഹന കൃഷ്ണൻ ഉൾപ്പെടെ 7 പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. മോഹനകൃഷ്ണൻ്റെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് വിവേകിൻ്റെ ഭാര്യ മറ്റ് രണ്ട് സുഹൃത്തുക്കൾ എന്നിവർ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൻ്റെ പരാതിയിൽ പോലീസ് കേസ് എടുത്തതും പ്രതികൾ മുങ്ങിയിരുന്നു. മുക്കുപണ്ടം പണയം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത് കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ്. തട്ടിപ്പ് പുറത്ത് വന്നതും മോഹന കൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

27 ലക്ഷം രൂപയുടെ തട്ടിപ്പ് എന്ന നിലയിൽ അന്വേഷണം പുരോഗമിക്കവെയാണ് കൂടുതൽ പണം നഷ്ടമായതായി പോലീസ് കണ്ടെത്തിയത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്. ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

0
തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന്...

ഗൗരവകരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ ഖദര്‍ വിവാദം അനാവശ്യം – കെ. മുരളീധരന്‍

0
കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ....

ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌ ഗിയർ സബ്‌സ്‌റ്റേഷൻ പ്രവർത്തന സജ്ജമായി

0
പത്തനംതിട്ട : ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌...

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങി മൂന്നാർ

0
ഇടുക്കി :  സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി...